മുതലപ്പൊഴിയില്‍ വീണ്ടും അപകടം; സംസ്ഥാനത്ത്‌ ഇന്നും കടലാക്രമണത്തിന് സാധ്യത

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; സംസ്ഥാനത്ത്‌ ഇന്നും കടലാക്രമണത്തിന് സാധ്യത

  • സംസ്ഥാനത്ത്‌ കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് ഇന്നും കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്

സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യത. ഉയർന്ന തിരമാലകളെ കരുതിയിരിക്കണമെന്നും തീരദേശത്ത് ജാഗ്രത പുലർത്താനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്തെ തീരപ്രദേശത്ത് കനത്ത നാശനഷ്ടമാണ് കടലാക്രമണം മൂലം ഉണ്ടായത്. അതേസമയം മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരകാരണം വള്ളം മറിഞ്ഞു. കടലില്‍ വീണ മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തിക്കയറി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളമാണ് മറിഞ്ഞത്.

ഇന്നലെ രണ്ട് തവണ മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടമുണ്ടായിരുന്നു. പുലര്‍ച്ചെ വള്ളം മറിഞ്ഞ് അഞ്ച് മത്സത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പിന്നീടുണ്ടായ അപകടത്തില്‍ രണ്ട് പേരും കടലില്‍ വീണിരുന്നു. അപകടത്തില്‍പ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തുകയായിരുന്നു.

സംസ്‌ഥാനത്ത്‌ കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് ഇന്നും കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതുകൊണ്ടു തന്നെ തീരദേശം കനത്ത ജാഗ്രതയിലാണ്. അപകട മേഖലയിലുള്ളവര്‍ മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബീച്ചുകളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം തുടരുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )