
മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പീഡന പരാതിയുമായി വീട്ടമ്മ
- വീട്ടിൽവെച്ച് പീഡിപ്പിച്ചുവെന്ന് പരാതിക്കാരി ആരോപിച്ചു
മലപ്പുറം: മുൻ എസ്പി സുജിത്ദാസ് ഡിവൈഎസ്പി വി.വി. ബെന്നി, സിഐ വിനോദ് എന്നിവർക്കെതിരെ പീഡന ആരോപണവുമായി വീട്ടമ്മ. സുജിത് ദാസും വിനോദ് കുമാറും ബലാത്സംഗംചെയ്തുവെന്ന് വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം പുറത്ത് പറയരുതെന്ന് സുജിത് ദാസ് ഭീഷണിപ്പെടുത്തി. പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയതായിരുന്നു ഇവർ. പരാതി കേൾക്കാൻ വീട്ടിൽ വന്ന വിനോദ് വീട്ടിൽവെച്ച് പീഡിപ്പിച്ചുവെന്ന് പരാതിക്കാരി ആരോപിച്ചു.

ഇതിനെതിരെ പരാതിയുമായി താനൂർ ഡിവൈഎസ്പി വി. വി. ബെന്നിയെ കണ്ടു.
ആ ഉദ്യോഗസ്ഥനും കടന്നുപിടിച്ചു. ഈ രണ്ട് സംഭവങ്ങൾക്കെതിരേയും പരാതി നൽകാൻ എസ്. പിയായിരുന്ന സുജിത് ദാസിനെ ബന്ധപ്പെട്ടു. സുജിത് ദാസ് ആഡംബരകാറിലെത്തി ചങ്കുവെട്ടിയിലെ ഒരുവീട്ടിലേക്ക് കൊണ്ടുപോയി അവിടെവെച്ച് പീഡിപ്പിച്ചുവെന്നും പരാതിക്കാരി ആരോപിക്കുന്നു.
മുട്ടിൽമരം മുറിക്കേസ് അട്ടിമറിക്കാനള്ള ഒരു ചാനലിന്റെ ശ്രമമാണ് തനിക്കെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണത്തിന് പിന്നിലെന്ന് ഡിവൈഎസ്‌പി വി. വി ബെന്നി പ്രതികരിച്ചു.