
മുത്തങ്ങയിൽ വീണ്ടും വൻ ലഹരി മരുന്ന് വേട്ട
- 93.84 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ
സുൽത്താൻ ബത്തേരി:ലഹരിക്കെതിരെയുള്ള പൊലീസിന്റെ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയെ തുടർന്ന് മുത്തങ്ങയിൽ വീണ്ടും വൻ ലഹരി മരുന്ന് വേട്ട.93.84ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം തിരൂരങ്ങാടി ചേറുമുക്ക് എടക്കണ്ടത്തിൽ വീട്ടിൽ ഷഫീഖ് (30)നെയാണ് സുൽത്താൻ ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടികൂടിയത്.

ഇന്നലെ ഉച്ചയോടെ മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിനു അടുത്ത് നടത്തിയ പരിശോധനയെ തുടർന്നാണ് പ്രതി പിടിയിലായത്. കെ.എൽ 65 എ ൽ 8957 നമ്പർ മോട്ടോർ സൈക്കിളിൽ ഗുണ്ടൽ പേട്ട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഇയാളെ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. എംഡിഎംഎ ബൈക്കിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഉള്ളത്.
CATEGORIES News