മുനമ്പം വഖഫ് ഭൂമി പ്രശ്നം; പരിഹാരത്തിനു മുഖ്യമന്ത്രി യോഗം വിളിച്ചു

മുനമ്പം വഖഫ് ഭൂമി പ്രശ്നം; പരിഹാരത്തിനു മുഖ്യമന്ത്രി യോഗം വിളിച്ചു

  • ഈ മാസം 16ന് ഓൺലൈൻ ആയാണ് യോഗം ചേരുക

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്നപരിഹാരത്തിനു മുഖ്യമന്ത്രി യോഗം വിളിച്ചു . ഈ മാസം 16ന് ഓൺലൈൻ ആയാണ് യോഗം ചേരുക. സർവ്വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നൽകും.
നിയമപരമായ സാദ്ധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിലുമാകും ചർച്ച.

മുനമ്പം ഭൂമി പ്രശ്‌നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )