
മുരിങ്ങ മതി ഇനി മുഖം തിളങ്ങാൻ
- മുരിങ്ങ ഉപയോഗിക്കേണ്ടത് പോലെ ഉപയോഗിച്ചാൽ നിങ്ങളുടെ ചർമ്മത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവും.
എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് തിളക്കമാർന്ന മുഖം. എല്ലാ വഴികളും പരീക്ഷിച്ചു കാണും നമ്മളിൽ പലരും. ബ്യൂട്ടി പാർലറുകളിൽ പോയാൽ മുഖം തിളങ്ങുകയൊക്കെ ചെയ്യുമായിരിക്കാം. പക്ഷേ അതിന് കൃത്രിമത്വം കൂടുതലായിരിക്കും. നല്ല തിളക്കമുള്ള ആരോഗ്യമുള്ള ചർമ്മം ലഭിക്കാൻ നമ്മുടെ വീട്ടിൽ തന്നെ ചില വഴികളുണ്ട്. എന്നാലത് നമ്മളാരും അറിയില്ലെന്ന് മാത്രം. മുരിങ്ങ ഒട്ടുമിക്ക ആളുകളുടേയും വീട്ടിൽ തന്നെയുള്ള ഒന്നാണ്. മുരിങ്ങക്കായ ആയാലും ഇലയായാലും ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. പക്ഷെ അത് തിളക്കമാർന്ന മുഖം ലഭിക്കാൻ എത്രത്തോളം ഉപയോഗപ്രദമെന്ന് നമുക്ക് എത്രപേർക്കറിയാം.
മുരിങ്ങ ഉപയോഗിക്കേണ്ടത് പോലെ ഉപയോഗിച്ചാൽ നിങ്ങളുടെ ചർമ്മത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവും. ചർമ്മ സംരക്ഷണ ദിനചര്യയിൽ മുരിങ്ങയെ ഉൾപ്പെടുത്താവുന്നതാണ്. ഇത് ഉപയോഗിക്കേണ്ടത് മുരിങ്ങ -തേൻ മാസ്ക് ആയിട്ടും മുരിങ്ങ ഓയിൽ സെറം ആയിട്ടുമാണ്. മുരിങ്ങ – തേൻ മാസ്ക് ഉപയോഗിക്കേണ്ട രീതിയിങ്ങനെ, ഫേസ് മാസ്ക് ഉണ്ടാക്കാനായി തേനും മുരിങ്ങയുമാണ് ആവശ്യം.
ഒരു ടേബിൾ സ്പൂൺ മുരിങ്ങിയില പൊടിയും രണ്ട് ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. വളരെ പതുക്കെ മുഖത്ത് പുരട്ടാം. അത് പോലെ തന്നെ മുരിങ്ങ ഓയിൽ സെറം ചർമ്മത്തെ മൃദുലമാക്കും. ഇത് നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ് . മുരിങ്ങ വിവിധ എണ്ണകൾ ചേർത്തും മുഖത്ത് തേക്കാം.