
മുസ്ലിം ലീഗിനകത്ത് തിരുത്തൽ പ്രക്രിയ ഉണ്ടാവണമെന്ന് സജി ചെറിയാൻ
- ലീഗിന്റെ ഇപ്പോഴത്തെ നേതൃത്വം തെറ്റായ ദിശയിൽ പോകുന്നുവെന്നും അതിനെയാണ് വിമർശിച്ചതെന്നുമാണ് സജി ചെറിയാൻ വിശദീകരിക്കുന്നത്
പാലക്കാട്: മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് മന്ത്രി സജി ചെറിയാൻ. മുസ്ലിം ലീഗിൽ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നുവെന്ന് സജി ചെറിയാൻ രൂക്ഷമായി വിമർശിച്ചു. നേതൃത്വം അറിഞ്ഞോ അറിയാതെയോ വീഴുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിനകത്ത് തിരുത്തൽ പ്രക്രിയ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാണക്കാട് തങ്ങളെ മുഖ്യമന്ത്രി അപമാനിച്ചിട്ടില്ല. ലീഗിന്റെ സംസ്ഥാന അധ്യക്ഷനെയാണ് മുഖ്യമന്ത്രി വിമർശിച്ചത്. ലീഗിന്റെ ഇപ്പോഴത്തെ നേതൃത്വം തെറ്റായ ദിശയിൽ പോകുന്നുവെന്നും അതിനെയാണ് വിമർശിച്ചതെന്നുമാണ് സജി ചെറിയാൻ വിശദീകരിക്കുന്നത്. മനുഷ്യനെ വ്യത്യസ്ത ചേരിയിൽ ആക്കി വോട്ട് നേടാനുള്ള ശ്രമമാണ് നടത്തുന്നത്. ജാതീയമായ ചേരിതിരിവ് ഉണ്ടാക്കാൻ തെരഞ്ഞെടുപ്പിൽ ശ്രമം.തെരഞ്ഞെടുപ്പിൽ ശ്രമം നടത്തുന്നുവെന്നും സജി ചെറിയാൻ വിമർശിച്ചു. എസ്ടിപിഐയും ജമാഅത്തെ ഇസ്ലാമിയും തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്നവർ അവരെ അകറ്റിനിർത്താൻ മുസ്ലിംലീഗ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
