മുൻഗണന റേഷൻകാർഡ്; ഇ കെവൈസി അപ്ഡേഷൻ സമയപരിധി നീട്ടി

മുൻഗണന റേഷൻകാർഡ്; ഇ കെവൈസി അപ്ഡേഷൻ സമയപരിധി നീട്ടി

  • ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ കെവൈസി അപ്ഡേഷൻ സമയപരിധി ഈ മാസം 31വരെ നീട്ടി. സെപ്റ്റംബർ ആദ്യ വാരം ആരംഭിച്ച അപ്ഡേഷൻ വിജയകരമായി നടന്നു വരികയാണ്. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എഎവൈ, പിഎച്ച്എച്ച്) അംഗങ്ങൾ മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിഗം ചെയ്യുന്നതിനായി ഇ കെവൈസി അപ്ഡേഷൻ സമയ പരിധി 2024 ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു.

ഫോൺ വഴി മസ്റ്ററിംഗ് നടത്തുന്ന ഫേസ്ആപ്പിലൂടെ 1,20,904 റേഷൻകാർഡ് അംഗങ്ങൾ മസ്റ്ററിംഗ് ചെയ്തിട്ടുണ്ട്. അപ്ഡേഷൻ ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗികൾ, കുട്ടികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് ഐറിസ് സ്കാനറിന്റെ സഹായത്തോടെയുള്ള പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ താലൂക്കുകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ഇ കെവൈസി അപ്ഡേഷൻ നടത്തി വരികയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )