
മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
- 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996ലും 2001ൽ തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എംഎൽഎ ആയത്
മലപ്പുറം: മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996ലും 2001ൽ തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എംഎൽഎ ആയത്.
മുസ്‌ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡൻ്റ്, എസ്ടിയു മലപ്പുറം ജില്ലാ പ്രസിഡൻ്റ്, തിരൂർ എംഎസ്എം പോളിടെക്നിക് ഗവേർണിങ് ബോഡി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
CATEGORIES News