മുൻ ഭാര്യയുടെ പരാതി;                                     നടൻ ബാല അറസ്റ്റിൽ

മുൻ ഭാര്യയുടെ പരാതി; നടൻ ബാല അറസ്റ്റിൽ

  • സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി

കൊച്ചി: മുൻ ഭാര്യയുടെ പരാതിയെ തുടർന്ന് നടൻ ബാലയെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം കടവന്ത്ര പോലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് കടവന്ത്ര പോലിസിനു നൽകിയപരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

യുവതിയെയും മകളെയും ഇയാൾ ശല്യം ചെയ്യുന്നതായും പരാതിയിൽ പറയുന്നുണ്ട്. ഇന്ന് പുലർച്ചെയാണ് നടനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ബാലയുടെ മാനേജരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )