
മൂടൽമഞ്ഞ് ; യുഎഇയിൽ റെഡ്, യെല്ലോ അലർട്ട്
- ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചിട്ടുണ്ട്
അബുദാബി:ഇന്ന് യുഎഇയിൽ പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യത. രാവിലെ രാജ്യത്ത് മൂടൽമഞ്ഞിൻ്റെ സാധ്യത കണക്കിലെടുത്ത് റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. ദൂരക്കാഴ്ചയെ ബാധിക്കുന്ന തരത്തിൽ രാവിലെ 9 മണി വരെ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നാണ് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിപ്പ് നൽകി.

ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചിട്ടുണ്ട്. മാറിവരുന്ന വേഗപരിധികൾ പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ചില റോഡുകളിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാക്കിയിട്ടുണ്ട്.