മൂന്നാം മോദി മന്ത്രിസഭയിൽ സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും

മൂന്നാം മോദി മന്ത്രിസഭയിൽ സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും

  • കേരളത്തിൽ നിന്ന് രണ്ട് മന്ത്രിമാർ

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻഡിഎ സർക്കാർ ഇന്ന് ചുമതലയേൽക്കുമ്പോൾ കേരളത്തിൽ നിന്ന് രണ്ടുപേർ മന്ത്രിസഭയിൽ സ്ഥാനം പിടിക്കും.

തൃശൂരിൽ നിന്ന് വിജയിച്ച സുരേഷ് ഗോപിക്ക് പുറമെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: ജോർജ് കുര്യനും കേന്ദ്രമന്ത്രിയാകും. ബിജെപിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത് . എച്ച്. ഡി.കുമാരസ്വാമിയടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും മന്ത്രിമാരായി ഉണ്ടാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )