മൂന്ന് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളിൽ പരിശോധന നടത്തി വിജിലൻസ്

മൂന്ന് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളിൽ പരിശോധന നടത്തി വിജിലൻസ്

  • വിജിലൻസ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധയുടെ തുടർച്ചയായാണ് നടപടി

കൊച്ചി:എറണാകുളം തൃശൂർ, കോഴിക്കോട് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളിൽ പരിശോധന നടത്തി വിജിലൻസ്. വിജിലൻസ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധയുടെ തുടർച്ചയായാണ് നടപടി.പരിശോധന തുടരുന്നത് എസ്പി എസ്. ശശിധരൻ്റെ നേതൃത്വത്തിലാണ്. പാലക്കാട് വാളയാർ ഇൻ ചെക്പോസ്റ്റിൽ നിന്നും ജനുവരി 12 ന് ഒന്നര ലക്ഷത്തിലേറെ രൂപയുടെ കൈക്കൂലിപ്പണം പിടികൂടിയിരുന്നു. ഈദിവസം ജോലിയിലുണ്ടായിരുന്ന ഒരു എംവിഐ, മൂന്ന് എഎംവിഐമാർ, ഒരു ഓഫിസ് അസിസ്റ്റന്റ് എന്നിവരുടെ വീടുകളും ബന്ധുവീടുകളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.

കൈക്കൂലിപ്പണം പിടികൂടിയതിൽ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസിന് അനുമതി കിട്ടിയിരുന്നു. പണം പിടികൂടിയതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാട്ടി സർക്കാരിന് വിജിലൻസ് പ്രത്യേക റിപ്പോർട്ടും സമർപ്പിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )