
മൂന്ന് ട്രെയിനുകളിൽ ജനറൽ സീറ്റ് വർധിക്കും
- രാജ്യത്താകമാനം 370 ട്രെയിനുകളിലായി 1000 ജനറൽ കോച്ചുകൾ ഘടിപ്പിക്കാനാണ് റെയിൽവേയുടെ ശ്രമം
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും നിന്നും സർവിസ് നടത്തുന്ന മൂന്ന് ട്രെയിനുകളിൽ ജനറൽ കോച്ചുകളിലെ സീറ്റ് വർധിപ്പിക്കുന്നു. ആത്യാധുനിക എൽഎച്ച്ബി കോച്ചുകൾ ഈ ട്രെയിനുകൾ ഘടിപ്പിക്കും. എറണാകുളം-ഓഖ-എറണാകുളം എക്സ്പ്രസ് (16338/16337), എറണാകുളം-നിസാമുദ്ദീൻ- എറണാകുളം മംഗള എക്‌സ്പ്രസ് (12617/12618), തിരുവനന്തപുരം നോർത്ത്-കോർബ-തിരുവനന്തപുരം നോർത്ത് (22648/22647) എന്നീ ട്രെയിനുകളിലാണ് ജനറൽ സീറ്റ് വർധിക്കുക. ഇത് ഉൾപ്പടെ 51 ട്രെയിനുകളിലായി 13,500 സീറ്റുകളാണ് ദക്ഷിണ റെയിൽവേയുടെ കീഴിൽ വർധിക്കുക. ഈ മാസം രാജ്യത്താകമാനം 370 ട്രെയിനുകളിലായി 1000 ജനറൽ കോച്ചുകൾ ഘടിപ്പിക്കാനാണ് റെയിൽവേ ശ്രമം.

നിലവിൽ 583 കോച്ചുകൾ വിവിധ ട്രെയിനുകളിലായി ഘടിപ്പിച്ചു കഴിഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ള 10000 നോൺ എ.സി കോച്ചുകൾ ഘടിപ്പിക്കാനും റെയിൽവേ പദ്ധതിയുണ്ട്. ഇതുവഴി പ്രതിദിനം എട്ട് ലക്ഷത്തിലധികം കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി കൈവരുമെന്നാണ് റെയിൽവേയുടെ കണ്ടെത്തൽ.