
മൂന്ന് വിക്കറ്റിൽ തിളങ്ങി അരങ്ങേറ്റം; ഐ.പി.എല്ലിൽ പുത്തൻ താരമായി വിഗ്നേഷ് പുത്തൂർ
- രോഹിത് ശർമക്ക് പകരം ഇംപാക്ട് പ്ലയറായാണ് രോഹിത് ഇറങ്ങിയത്
ഇന്ത്യൻ പ്രീമിയർ ലീഗിലെ പുത്തൻ താരമായി മലപ്പുറത്തു കാരൻ വിഗ്നേഷ് പുത്തൂർ . ചെന്നൈ സൂപ്പർ കിങ്സിനെതിരെ രോഹിത് ശർമക്ക് പകരം ഇംപാക്ട് പ്ലയറായെത്തിയ വിഘ്‌നേഷ് മുംബൈ ഇന്ത്യൻസിന് വേണ്ടി മൂന്ന് വിക്കറ്റുകാളാണ് അനായാസം വീഴ്ത്തിയത്.26 പന്തിൽ 53 റൺസെടുത്ത് മിന്നും ഫോമിൽ നിന്ന നായകൻ ഋതുരാജ് ഗെയ്ക് വാദിനെ വീഴ്ത്തിയാണ് വിഘ്‌നേഷ് വിക്കറ്റ് നേടിയത്. ശിവം ദുബെയെയും ദീപക് ഹൂഡയെയും പുറത്താക്കിയാണ് താരം കാണികളെ അമ്പരപ്പിച്ചത്.. നാല് ഓവറിൽ 32 റൺസ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ചെന്നൈയെ ഓപണർ രചിൻ രവീന്ദ്രയും ഋതുരാജ് ഗെയ്ക് വാദും ചേർന്ന് അനായാസ വിജയത്തിലേക്ക് നയിക്കുന്നതിനിടെയാണ് വിഗ്നേഷ് പുത്തൂർ തന്റെ കന്നി മത്സരം മാറ്റിയത്.മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഓട്ടോ ഡ്രൈവറായ സുനിൽ കുമാറിന്റെയും ബിന്ദുവിന്റെയും മകനാണ് വിഗ്നേഷ്.കേരളത്തിനായി സീനിയർ ലെവലിൽ പോലും കളിച്ചിട്ടില്ലാത്ത വിഗ്നേഷിനെ കേരള ക്രിക്കറ്റ്ലീഗിൽ ആലപ്പി റിപ്പിൾസിനായി നടത്തിയ പ്രകടനം കണ്ടാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.

ക്ലാസിക് പോരിൽ മുംബൈ ഇന്ത്യൻസിനെതിരെ അനായാസ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. റണ്ണെടുക്കാൻ മറന്ന മുംബൈയെ അഞ്ചു പന്തുകൾ ബാക്കിനിർത്തിയാണ് ചെന്നൈ നാലുവിക്കറ്റ് ജയംപിടിച്ചത്.