മൃഗവേട്ട നടത്തിയ രണ്ട്പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി

മൃഗവേട്ട നടത്തിയ രണ്ട്പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി

  • പ്രതികളെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്

മലപ്പുറം:നിലമ്പൂരിൽ മൃഗവേട്ട നടത്തിയ രണ്ട്
പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മൂർക്കനാട് സ്വദേശി മുഹമ്മദാലി, വേങ്ങാട് സ്വദേശി ഹംസ എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. പ്രതികളിൽ നിന്ന് ഒരു നാടൻ തോക്ക്, രണ്ട് വെടിയുണ്ടകൾ, ഒരു കാലി കെയ്‌സ്, മൃഗങ്ങളുടെ ഇറച്ചി മുറിക്കാൻ ഉള്ള കത്തികൾ, ഒരു ബൈക്ക് എന്നിവയും പിടികൂടി.
പ്രതികളെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. പിന്നാലെ പ്രതികളെ കോടതിയിൽ ഹാജരാക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )