
മെഗാ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു
- ചടങ്ങ് കാക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി ഉദ്ഘാടനം ചെയ്തു
കാക്കൂർ:സൗജന്യ മെഗാ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു. മലബാർ മെഡിക്കൽ കോളേജും ആഞ്ജനേയ ഡെൻ്റൽ കോളേജും കുട്ടമ്പൂർ ആറാം വാർഡ് വയോജന കൂട്ടായ്മയും ചേർന്നാണ് ഇത് സംഘടിപ്പിച്ചത്.
ചടങ്ങ് കാക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.കെ. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. പി.വി. ബാലചന്ദ്രൻ, എം.എം.സി. മാർക്കറ്റിങ് മാനേജർ സന്ദീപ് ലാൽ, ഗ്രാമപ്പഞ്ചായത്തംഗം കെ. ഷംന, പൂമംഗലത്ത് അബ്ദുറഹ്‌മാൻ, രമണി, അബൂബക്കർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ദന്ത രോഗവിഭാഗം, ഗൈനക്കോളജി, നേത്രരോഗം എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ രോഗികൾ ക്യാമ്പിൽ പങ്കെടുത്തു.
CATEGORIES News