
മെഡിസെപ്;സ്വകാര്യ ആശുപത്രി ചികിത്സകൾക്ക് റീ ഇംപേഴ്സ്മെന്റ് ലഭ്യമാകും
- നിർത്തലാക്കിയ ആനുകൂല്യങ്ങൾ വീണ്ടും തുടരും
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സ്വകാര്യ ആശുപ ത്രികളിലെ ചികിത്സക്ക് ചെലവായ പണം തിരികെ ലഭിക്കും. മെഡിസെപ് ഇൻഷുറൻസ് പദ്ധതി നിലവിൽവന്നതോടെ നിർത്തലാക്കിയ ആനുകൂല്യം ധനവകുപ്പ് പുനഃസ്ഥാപി 240. മെഡിസെപ് വന്നതോടെ ജീവനക്കാരുടെ ചികിത്സക്ക് റീ ഇംപേഴ്സസ്മെന്റ്റ് സർക്കാർ ആശുപത്രികളിൽ മാത്രമാക്കി പരിമിതപ്പെ ടുത്തിയിരുന്നു. പരാതി വ്യാപകമായതിനെ തുടർന്നാണ് സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കും ആനുകൂല്യം പുനഃസ്ഥാപിച്ചത്.

മെഡിസെപ് പാക്കേജിൽ ഇല്ലാത്ത ചികി ത്സകൾ സ്വകാര്യ ആശുപത്രികളിലും ചെയ്യാം. കിടത്തി ചികിത്സക്കും ഒ.പി ചികിത്സ ക്കും പണം തിരികെ ലഭിക്കും. പലിശരഹി ത ചികിത്സ അഡ്വാൻസിനും അർഹതയുണ്ട്.
കേരള ഗവൺമെൻ്റ് സെർവൻ്റ്സ് മെഡിക്ക ൽ അറ്റൻഡൻസ് ചട്ടം (കെജിഎസ്എസ് എംഎ) പ്രകാരം എം പാനൽ ചെയ്ത ആ ശുപത്രികളിലെ ചികിത്സക്കാണ് റീ ഇംപേ ഴ്സസ്മെന്റ് ലഭിക്കുക.