
മെഡിസെപ്; അടിയന്തര സേവനങ്ങൾ വിപുലമാക്കും
- അടിയന്തര സാഹചര്യത്തിൽ എംപാനൽ ചെയ്ത ആശുപത്രിയിലേക്കുള്ള യാത്ര ഒഴിവാക്കി, സമീപത്തെ ആശുപ്രതിയിൽ അതിവേഗം ചികിത്സ ഉറപ്പാക്കുന്നതിനാണ് ഈ സംവിധാനം
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ അടിയന്തര ചികിത്സയ്ക്കുള്ള അവസരം വിപുലപ്പെടുത്തുമെന്ന് സർക്കാർ. ഹൃദ്രോഗം, റോഡ് അപകടം, ന്യൂറോ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള ചികിത്സയ്ക്കാണു നിലവിൽ അനുമതിയുള്ളത്. പാമ്പുകടി, മൃഗങ്ങളുടെ ആക്രമണം, വൈദ്യുതാഘാതം, സൂര്യാഘാതം, വിഷബാധ, വീഴ്ച്‌ച, വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയും അടിയന്തരചികിത്സ വേണ്ട വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നാണു ശുപാർശ.

അടിയന്തര സാഹചര്യത്തിൽ എംപാനൽ ചെയ്ത ആശുപത്രിയിലേക്കുള്ള യാത്ര ഒഴിവാക്കി, സമീപത്തെ ആശുപ്രതിയിൽ അതിവേഗം ചികിത്സ ഉറപ്പാക്കുന്നതിനാണ് ഈ സംവിധാനം. ഇത്തരത്തിൽ ചികിത്സ തേടുന്നവരുടെ തുക ഇൻഷുറൻസ് കമ്പനി നൽകണം. ബില്ലുകൾ ഓൺലൈനായി കമ്പനിക്ക് സമർപ്പിക്കാൻ സംവിധാനം ഒരുക്കും.
CATEGORIES News
