
മെഡിസെപ് തുടരും; പ്രീമിയം കൂട്ടാൻ സാധ്യത
- നിർദേശങ്ങൾ സമർപ്പിക്കാൻ ഡോ. ശ്രീറാം വെങ്കിട്ടരാമൻ അധ്യക്ഷനായ വിദഗ്‌ധസമിതി
തിരുവനന്തപുരം:സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് തുടരുമെന്ന് സർക്കാർ . പ്രീമിയം തുക ഉയർത്തുന്നതടക്കമുള്ള മാറ്റങ്ങളോടെയാകും രണ്ടാം ഘട്ടം നടപ്പാക്കുക.വിശദമായ നിർദേശങ്ങൾ സമർപ്പിക്കാൻ ഡോ. ശ്രീറാം വെങ്കിട്ടരാമൻ അധ്യക്ഷനായി വിദഗ്‌ധസമിതിയെ രൂപീകരിച്ചു.നിലവിൽ 500 രൂപയാണു പ്രതിമാസ പ്രീമിയം. ഇതു വർധിപ്പിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നാണു സർക്കാരിന്റെ വിലയിരുത്തൽ.

വർഷം 450 കോടി രൂപയുടെ ക്ലെയിമാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും കഴിഞ്ഞ രണ്ടു വർഷമായി 600 കോടി കടന്നു. പ്രീമിയം തുക കൂട്ടണമെന്നാണ് പദ്ധതി പങ്കാളികളായ ദി ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
CATEGORIES News