
മെയ് മുതൽ സ്‌മാർട് മീറ്റർ സ്‌ഥാപിക്കാനൊരുങ്ങി കെഎസ്ഇബി
- ജീവനക്കാർക്കു പ്രത്യേക പരിശീലനം നൽകും
തിരുവനന്തപുരം:കേരളത്തിലെ വൈദ്യുതി മേഖലയിൽ ആദ്യ ബാച്ച് സ്മാർട് മീറ്റർ സ്ഥാപിക്കുന്ന ജോലി മേയിൽ ആരംഭിക്കും.സ്‌മാർട് മീറ്ററും ഡേറ്റ ശേഖരണവും വ്യത്യസ്ത പാക്കേജുകളായി തിരിച്ച് ടെൻഡർ ചെയ്ത‌് കുറഞ്ഞ നിരക്കിൽ കരാർ ഉറപ്പിച്ചെങ്കിലും സ്മാർട് മീറ്റർ സ്ഥാപിക്കുന്ന ജോലി കെഎസ്ഇബി തന്നെ ചെയ്യേണ്ടി വരും.

കെഎസ്ഇബി ജീവനക്കാരുടെ സംഘടനകളുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചു ചേർത്തിരുന്നു. സ്മാർട് മീറ്റർ സ്ഥാപിക്കുന്നതിനു ജീവനക്കാർകക്കുള്ള പ്രത്യേക പരിശീലനവും ആരംഭിക്കും.
CATEGORIES News
