മേലെ പൊന്നാങ്കയത്ത് ജനങ്ങൾ പുലിഭീതിയിൽ

മേലെ പൊന്നാങ്കയത്ത് ജനങ്ങൾ പുലിഭീതിയിൽ

  • വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്

തിരുവമ്പാടി: ജനവാസ മേഖലയായ പുല്ലൂരാംപാറ മേലെ പൊന്നാങ്കയം പുലി ഭീതിയിൽ.പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

നിരീക്ഷണത്തിന് ക്യാമറ സ്ഥാപിക്കും. നേരത്തേ പ്രദേശ വാസികളായ നെല്ലിമൂട്ടിൽ സന്തോഷ്, എളയിച്ചിക്കാട്ട് പുരുഷൻ എന്നിവർ ടാപ്പിങ് നടത്തുമ്പോൾ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടിരുന്നു.തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പ്രദേശം സന്ദർശിച്ചു. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )