
മേൽപ്പാലത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
മലപ്പുറം: ദേശീയപാത -66ൽ വെളിയങ്കോട് മേൽപ്പാലത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു വിദ്യാർഥിനിക്ക് ദാരുണാന്ത്യം.തിങ്കളാഴ്ച പുലർച്ചെ 3.45 -നായിരുന്നു അപകടo.കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്ലാം ഹയർ സെക്കഡറി മദ്രസയിലെ വിദ്യാർഥി ഹിബ (17) ആണ് മരിച്ചത്.കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്ലാം മദ്രസയിൽനിന്ന് വാഗമണ്ണിലേക്ക് വിനോദയാത്ര പോയി തിരിച്ചു വരികെയാണ് ബസ് അപകടത്തിൽപ്പെട്ടത്. ബസ് മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ച് അപകടത്തിൽപെടുകയായിരുന്നു. കൈവരിയിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റിൻ്റെ തൂണിൽ തല ഇടിച്ചാണ് മരണം.ഹിബയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ഗവ. ആശുപത്രി മോർച്ചയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.രണ്ടു വിദ്യാർഥികൾക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.