
മൈക്രോസോഫ്റ്റ് വിൻഡോസ് സേവന തടസ്സം; പല പണിയും മുടങ്ങി
- സാങ്കേതിക തകരാർ കാരണം മൈക്രോസോഫ്റ്റ് ഉപയോക്താക്കൾക്ക് പല സേവനങ്ങളും തടസ്സപ്പെട്ടു
ഇന്ത്യയിൽ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി ഐടി സംവിധാനങ്ങളിൽ സൈബർ തകരാർ അനുഭവപ്പടുന്നു. രാജ്യത്തെ പല സേവനങ്ങളെയും പ്രശ്നം ബാധിച്ചു. വിമാന കമ്പനികൾ, ആരോഗ്യ സംവിധാനങ്ങൾ, ബാങ്കുകൾ, ടെലികമ്മ്യൂണിക്കേഷൻ, എമർജൻസി സർവീസുകൾ എന്നിവ തകരാറിനെ തുടർന്ന് പലയിടത്തും തടസ്സപ്പെട്ടിരിക്കുകയാണ്.
തകരാർ കാരണം ലാപ്‌ടോപ്പുകളും ക്യമ്പ്യൂട്ടറുകളും റീസ്റ്റാർട്ട് ലൂപ്പിൽ കുടുങ്ങിയതായി കമ്പനി എക്‌സിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൈക്രോസോഫ്റ്റ് പ്രശ്നം അംഗീകരിക്കുകയും സജീവമായി പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തുവരികയാണ്.

ഇന്ത്യയിൽ വിൻഡോസ് മുഖേനയുണ്ടായ പ്രശ്നങ്ങൾ
പ്രധാനമായും ഇൻഡിഗോ, ആകാശ, സ്‌പൈസ് ജെറ്റ് സംവിധാനങ്ങൾ തകരാറിലായതിനാൽ വിമാനത്താവളങ്ങളിലെ വിമാന പ്രവർത്തനങ്ങളെ ഈ തടസം ബാധിച്ചു. വിമാന കമ്പനികൾ കൂടാതെ ആരോഗ്യ സംവിധാനങ്ങൾ, ബാങ്കുകൾ, ടെലികമ്മ്യൂണിക്കേഷൻ, എമർജൻസി സർവീസുകൾ എന്നിവ തകരാറിനെ തുടർന്ന് തടസ്സപ്പെട്ടവയിൽ ഉൾപ്പെടുന്നു.