
മൈനാഗപ്പള്ളി അപകടം ; ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
- ശാസ്താംകോട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് 2 കോടതി ജഡ്‌ജി നവീൻ ആണ് ഹരജി തള്ളിയത്
കൊല്ലം: മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ ഇടിച്ച്
കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ഡോ.ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി തള്ളി. ശാസ്താംകോട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് 2 കോടതി ജഡ്‌ജി നവീൻ ആണ് ഹരജി തള്ളിയത്. ഇതോടെ നെയ്യാറ്റിൻകര
സ്വദേശിനിയായ ശ്രീക്കുട്ടി റിമാൻഡിൽ തുടരും.ഒന്നാം ഒന്നാം പ്രതി കരുനാഗപ്പള്ളി സ്വദേശി അജ്മൽ റിമാൻഡിലാണ്.
CATEGORIES News