
മൈനാഗപ്പള്ളി കാറപകടം ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കാൻ കൊല്ലം ജില്ലാ പോലീസ് മേധാവിയോട് കമ്മീഷൻ അംഗം
തിരുവനന്തപുരം: കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രിക കാറിടിച്ച് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ കാറോടിച്ച അജ്മലും കൂടെയുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും പൊലീസ് കസ്റ്റഡിയിലാണ്.
സംഭവത്തെ കുറിച്ചുള്ള റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കാൻ കൊല്ലം ജില്ലാ പോലീസ് മേധാവിയോട് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെടുകയും ചെയ്തു.
CATEGORIES News