മൈസൂരു എക്സ് പ്രസ് അപകടം; ഉന്നതതല അന്വേഷണം ആരംഭിച്ചു

മൈസൂരു എക്സ് പ്രസ് അപകടം; ഉന്നതതല അന്വേഷണം ആരംഭിച്ചു

  • അപകടത്തിൽ ബാഗ്മതി എക്സ് പ്രസിന്റെ 13 കോച്ച് പാളം തെറ്റി നിരവധി പേർക്കാണ് പരിക്കേറ്റത്

ചെന്നൈ: തമിഴ്നാട് തിരുവള്ളൂർ കവരപേട്ട റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ട ചരക്കു ട്രെയിനിൽ മൈസൂരു – ദർഭംഗ ബാഗ്മതി എക്സ് പ്രസ് ഇടിച്ചുകയറി അപകടമുണ്ടായ സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം ആരംഭിച്ചു.

അപകടത്തിൽ ബാഗ്മതി എക്സ് പ്രസിന്റെ 13 കോച്ച് പാളം തെറ്റി നിരവധി പേർക്കാണ് പരിക്കേറ്റത്. വെള്ളി രാത്രി 8.30ഓടെയാണ് അപകടം. സിഗ്നൽ ലഭിച്ച മെയിൻ ട്രാക്കിൽ നിന്ന് മാറി ലൂപ് ലൈനിൽ കിടന്ന ചരക്കുട്രെയിനിൽ ബാഗ്മതി എക്സ് പ്രസ് ഇടിച്ചുകയറുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )