
മൊബൈൽ റീചാർജ് തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്
- തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരു മണിക്കൂറിനകം റിപ്പോർട്ട് ചെയ്യണം
തിരുവനന്തപുരം : മൊബൈൽ റീചാർജ് തട്ടിപ്പനെതിരെ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. മൊബൈൽ ഫോൺ റീചാർജിങ് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നുവെന്ന വ്യാജപ്രചരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. തട്ടിപ്പ് സംഘം നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയത് യുപിഐ പിൻ നൽകുന്നതോടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ റീചാർജ് സന്ദേശങ്ങൾ അവഗണിക്കണമെന്നതാണ് പൊലീസ് മുന്നറിയിപ്പ്.

തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരുമണിക്കൂറിനകം വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റ് മുഖേനയോ സൈബർ പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
CATEGORIES News