
മോദി പോളണ്ടിൽ
- 45 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്
വാഴ്സോ: സാമ്പത്തിക, നയതന്ത്ര സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിൽ. 45 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. 1979ൽ മൊറാർജി ദേശായിയാണ് ഒടുവിൽ പോളണ്ട് സന്ദർശിച്ചത്. രണ്ട് ദിവസത്തേക്കാണ് സന്ദർശനം.
ഇന്ത്യ പോളണ്ടുമായി നയതന്ത്രബന്ധം സ്ഥാപിച്ച് 70 വർഷം തികയുന്ന വേളയിലാണ് സന്ദർശനമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ജനാധിപത്യം, ബഹുസ്വരത എന്നിവയാൽ ഊട്ടിയുറപ്പിച്ച ദീർഘകാല ബന്ധത്തിൽ സന്തോഷിക്കുന്നുവെന്നും മോദി പറഞ്ഞു.
CATEGORIES News