മോഹൻലാലിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് മമ്മൂട്ടി

മോഹൻലാലിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് മമ്മൂട്ടി

  • ഒപ്പം മോഹൻലാലും അമ്മയും ചേർന്നുള്ള ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.

കൊച്ചി : മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് മമ്മൂട്ടിയുടെ ലഘു കുറിപ്പ്. ഒപ്പം മോഹൻലാലും അമ്മയും ചേർന്നുള്ള ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.

“നമുക്കെല്ലാവർക്കും ഏറെ വേണ്ടപ്പെട്ട ഒരാളുടെ വിയോ ഗത്തിന്റെ വേളയിൽ എനിക്ക് ഹൃദയഭാരം തോന്നുന്നു. തളരാതെയിരിക്കൂ പ്രിയ ലാൽ”, എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്. മരണവിവരം അറിഞ്ഞതിന് പിന്നാലെ എറണാകുളം എളമക്കരയിലെ വീട്ടിൽ മമ്മൂട്ടി എത്തിയിരുന്നു. സിനിമാ രംഗത്തുനിന്ന് ഒട്ടേറെപ്പേർ ഇന്നലെ എളമക്കരയിലെ വീട്ടിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )