
മോഹൻലാലിന്റെ അമ്മയുടെ സംസ്‌കാരം ഇന്ന്
- കൊച്ചിയിൽ നിന്ന് മൃതദേഹം പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ചു.
തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് മുടവൻമുകളിലെ വീട്ടുവളപ്പിൽ നടക്കും. കൊച്ചിയിൽ നിന്ന് മൃതദേഹം പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാനായി സിനിമാ ലോകത്തെ പ്രമുഖരും വീട്ടിലെത്തി.

മോഹൻലാലിന്റെ അമ്മ ഇന്നലെ ഉച്ചയോടെയാണ് മരിക്കുന്നത്. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലിരിക്കെയാണ് ശാന്തകുമാരിയുടെ വിയോഗം.
CATEGORIES News
