
മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു ; ‘തുടരും’ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്
- മോഹൻലാലിൻ്റെ കരിയറിലെ 360-ാം ചിത്രമാണിത്
മോഹൻലാൽ-തരുൺ മൂർത്തി ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി. ‘തുടരും’ എന്നു പേരിട്ട ചിത്രത്തിൽ മോഹൻലാലും ശോഭനയും 15 വർഷത്തിന് ശേഷം ഒരുമിച്ചെത്തുകയാണ്. മോഹൻലാലിൻ്റെ കരിയറിലെ 360-ാം ചിത്രമാണിത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രത്തിന്റെ നിർമാണം. ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. കെ.ആർ. സുനിലിന്റെ കഥയ്ക്ക് തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.
