
സൈനികർക്കൊപ്പം മോഹൻലാൽ ദുരന്തമേഖലയിൽ
- പട്ടാളവേഷത്തിലാണ് സന്ദർശനം
മേപ്പാടി: ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ മുണ്ടക്കൈ നടൻ മോഹൻലാൽ സന്ദർശിച്ചു.ലഫ്റ്റനന്റ് കേണലായി പട്ടാള വേഷത്തിലാണ് നടന്റെ സന്ദർശനം.
സംവിധായകൻ മേജർ രവിയും ഒപ്പമുണ്ട്. നേരത്തെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ സംഭവാന നൽകിയിരുന്നു.
ഉച്ച വരെ മോഹൻലാൽ മുണ്ടക്കൈയിൽ ഉണ്ടാകും.
CATEGORIES News