
മോഹൻലാൽ മാധ്യമങ്ങളെ കാണും
- വാർത്താസമ്മേളനം ഉച്ചയ്ക്ക് തിരുവനന്തപുരത്ത്
തിരുവനന്തപുരം :ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ഉയർന്ന വിവാദങ്ങളിലും അമ്മയിലെ കൂട്ടരാജിയിലും പ്രതികരിക്കാൻ മോഹൻലാൽ. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാൽ മാധ്യമങ്ങളെ കാണുക.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നശേഷം ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങളെ കാണുന്നത്. മോഹൻലാൽ ഇന്ന് തിരുവനന്തപുരത്ത് നാല് പൊതുപരിപാടികളിൽ പങ്കെടുക്കും. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് ശേഷമാകും വാർത്താസമ്മേളനം. മോഹൻ ലാലിന്റെ നിലപാട് അറിയാൻ കാതോർക്കുകയാണ് കേരളം
CATEGORIES News