
യന്ത്രത്തകരാർ;പെരുവണ്ണാമൂഴിയിൽ വൈദ്യുതോൽപാദനം നിലച്ചു
- കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ റിസർവോയർ നിറഞ്ഞു കവിഞ്ഞ നിലയിലാണ്
പേരാമ്പ്ര: യന്ത്രത്തകരാർ കാരണം പെരുവണ്ണാമൂഴിയിൽ നിലയത്തിൽ വൈ ദ്യുതോൽപാദനം നിലച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം റിസർവോയറിലെ ജലം ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതോൽപാദനം നടത്തിയിരുന്നത്. മൂന്ന് മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ടർബൈനുകളാണ് നിലയത്തിലുള്ളത്.ഇതിൽ രണ്ടാമത്തേതിൻ്റെ ഷാഫ്റ്റിന് തകരാർ സംഭവിച്ചതായി നവംബർ 18ന് കണ്ടെ ത്തി. ഇത് അഴിച്ച് പരിശോധിച്ചപ്പോൾ ഒരു ബുഷിന് തകരാർ കണ്ടതാണ് നിലക്കാൻ കാരണം ഇത് മാറ്റി സ്ഥാപിക്കണം.

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ റിസർവോയർ നിറഞ്ഞു കവിഞ്ഞ നിലയിലാണ്. വെള്ളം പുറത്തേക്ക് ഡാം സ്പിൽ വേയിലൂടെ ഒഴുക്കി കളയുക യാണ്.വെദ്യുതി ഉൽപാദിപ്പിക്കാൻ കഴിയാത്തതിനാൽ വലിയ നഷ്ടമാണ് ഉണ്ടാവുന്നത്. യന്ത്ര ങ്ങൾ നിലച്ചിട്ട് 17 ദിവസം പിന്നിട്ടു. കിർലോ സ്കർ കമ്പനിയാണ് ടർബൈനുകൾ സ്ഥാ പിച്ചത്. മൂന്നു വർഷം മെയിൻ്റനൻസ് ഗ്യാര ണ്ടി ഉണ്ടെങ്കിലും വൈദ്യുതോൽപാദനം നട ക്കാത്തതിനാൽ സർക്കാറിനു വൻ നഷ്ടമാണുണ്ടാവുക.കക്കയം പ്രധാന നിലയങ്ങളിൽനിന്ന് വൈ ദ്യുതി ഉൽപാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലമാണ് പെരുവണ്ണാമൂഴി റിസർവോയറിനെ നിറക്കുന്നത്.