
യമനിലേക്കുള്ള യാത്രാവിലക്ക് മാറ്റണമെന്നും നയതന്ത്ര സംഘത്തെ അയക്കണമെന്നും ആക്ഷൻ കൗൺസിൽ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു
- യാത്രാവിലക്ക് മാറ്റുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നായിരുന്നു കൗൺസിലിന്റെ ആവശ്യം.
ന്യൂഡൽഹി: നിമിഷപ്രിയയ്ക്ക് വേണ്ടി പരിശ്രമിച്ചവർക്കും കേന്ദ്ര സർക്കാരിനും നന്ദിയെന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. യമനിലേക്കുള്ള യാത്രാവിലക്ക് മാറ്റണമെന്നും നയതന്ത്ര സംഘത്തെ അയക്കണമെന്നും ആക്ഷൻ കൗൺസിൽ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. യാത്രാവിലക്ക് മാറ്റുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നായിരുന്നു കൗൺസിലിന്റെ ആവശ്യം.

നിമിഷപ്രിയയ്ക്ക് വേണ്ടി നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ആക്ഷൻ കൗൺസിലിൻ്റെ ഹർജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. വധശിക്ഷ നീട്ടിവെച്ചുവെന്നും ആക്ഷൻ കൗൺസിൽ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
CATEGORIES News