യാത്രക്കാർക്ക് ഇരട്ടിയടി

യാത്രക്കാർക്ക് ഇരട്ടിയടി

  • തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഫീ 50 % വർധിപ്പിച്ചു

തിരുവനന്തപുരം :തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് ജൂലൈ ഒന്നുമുതൽ 264 രൂപയും രാജ്യാന്തര യാത്രയ്ക്ക് 631 രൂപയും അധികം നൽകേണ്ടി വരും . യൂസർ ഫീ 50 ശതമാനം വർധിപ്പിച്ചതാണ് വില വർധനയ്ക്ക് കാരണം.

പതിവുവിമാനയാത്രക്കാർക്ക് ഇത് ‘ഇരട്ടിയടി’യാണ്. അസാധാരണ നിരക്ക് വർധനവ് കാരണം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര യാത്രയ്ക്ക് ജൂലൈ ഒന്നുമുതൽ യുസർ ഫീ 770 രൂപയാകും. ഇപ്പോൾ അത് 506 രൂപയാണ് .264 രൂപ അധികം . രാജ്യാന്തര യാത്രക്കാർക്ക് 1262 രൂപയായിരുന്ന യൂസർ ഫീ 1893 രൂപയാകും .

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ് ഏറ്റെടുത്തശേഷമുളള ആദ്യ നിരക്ക് വർധനയാണിത്. എർപോർട്ട് ഇക്കോണോമിക് റഗുലേറ്റി അതോറിറ്റിയുടെതാണ് ഉത്തരവ്. അതേ സമയം മറ്റ് വിമാനത്തവളങ്ങളിലൊന്നും വർധനയില്ല.പുതിയ യൂസർഫീ നിരക്ക്:
തിരുവനന്തപുരം-506.00
കൊച്ചി-319.00
കോഴിക്കോട് -508.00
ഡൽഹി-62.00 അതേ സമയം അടുത്തവർഷം തിരുവനന്തപുരത്ത് നിന്ന് ആഭ്യന്തര വിമാനയാത്രക്കാർക്ക് യൂസർ ഫീ 840 രൂപയും അതിനടുത്ത വർഷം 910 രൂപയുമാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )