
യാത്രക്കാർക്ക് ഇളവുകളുമായി ഖത്തർ എയർവേയ്സ്
- ദേശീയ ദിന ഓഫറിന്റെ ഭാഗമായി ടിക്കറ്റ് വാങ്ങുന്നവർ 2024 ഡിസംബർ 26നും 2025 മെയ് 31നുമിടയിൽ യാത്ര ചെയ്യണം
ദോഹ:ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ഇളവുകളുമായി ഖത്തർ എയർവേയ്‌സ്. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 വരെയാണ് പ്രമോഷൻ തുടരുക. എക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റിൻ്റെ അടിസ്ഥാന വിലയുടെ 30 ശതമാനവും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റിന്റെ അടിസ്ഥാന വിലയുടെ 20 ശതമാനവുമാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.പ്രത്യേക ഓഫർ ലഭിക്കുക ഈ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്‌താലാണ് .

ദേശീയ ദിന ഓഫറിന്റെ ഭാഗമായി ടിക്കറ്റ് വാങ്ങുന്നവർ 2024 ഡിസംബർ 26നും 2025 മെയ് 31നുമിടയിൽ യാത്ര ചെയ്യണം. ഓഫറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ ഖത്തർ എയർവേയ്സിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.

CATEGORIES News