
യാത്രകൾ പോവാം -പ്രായം കുറയ്ക്കുമെന്ന് പുത്തൻ പഠനം
- ജേണൽ ഓഫ് ട്രാവൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച പുതിയ പഠനമാണ് യാത്രാ പ്രേമികൾക്ക് ശുഭവാർത്ത എത്തിച്ചിരിയ്ക്കുന്നത്
യാത്രകൾ ചെയ്യുന്നത് വാർദ്ധക്യം മന്ദഗതിയിലാക്കുമെന്ന് പുതിയ പഠനം. യാത്രകൾ പോകുമ്പോൾ ഉണ്ടാകുന്ന മാനസിക ഉല്ലാസം വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാനുള്ള ഏറ്റവും ഫലപ്രദമായ ആയുധമാണെന്ന് ജേണൽ ഓഫ് ട്രാവൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച പുതിയ പഠനമാണ് യാത്രാ പ്രേമികൾക്ക് ശുഭവാർത്ത എത്തിച്ചിരിയ്ക്കുന്നത്.

ഓസ്ട്രേലിയയിൽ നടന്ന പുതിയ പഠനത്തിൽ യാത്രകൾ നല്ല ആരോഗ്യ ഗുണങ്ങൾ ഉണ്ടാകുമെന്നും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കുമെന്നും കണ്ടെത്തി. എഡിത്ത് കോവൻ യൂണിവേഴ്സിറ്റി പിഎച്ച്ഡി കാൻഡിഡേറ്റ് ഫാംഗ്ലിയുടെ പഠനം ജേണൽ ഓഫ് ട്രാവൽ റിസർച്ചിലാണ് പ്രസിദ്ധീകരിച്ചത്. ഹൈക്കിംഗ്, ക്ലൈംബിംഗ്, സൈക്ലിംഗ് തുടങ്ങിയവ മെറ്റബോളിസം ബൂസ്റ്റ് ചെയ്യുകയും സ്വയം ഹീൽ ചെയ്യുന്ന രീതി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നതിനാലാണ് യാത്ര വാർദ്ധക്യത്തെ പിടിച്ചു കെട്ടുന്നത് എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
