യാത്രാപ്പടി പരാതിസാഹിത്യ ശത്രുക്കൾ ആയുധമാക്കി-സച്ചിദാനന്ദൻ

യാത്രാപ്പടി പരാതിസാഹിത്യ ശത്രുക്കൾ ആയുധമാക്കി-സച്ചിദാനന്ദൻ

  • ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ പ്രതിഫലപ്പരാതിയിൽ സാഹിത്യ അക്കാദമി പ്രസിഡണ്ട് സച്ചിദാനന്ദൻ്റെ പ്രതികരണം.

നേകം മനുഷ്യരുടെ സാഹിത്യത്തോടുള്ള അഗാധമായ സ്നേഹവും ഉറക്കമൊഴിച്ചുള്ള പ്രയത്നവുമാണ് സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവം ഒരു വൻ വിജയമാക്കിയത്. ആർക്കെങ്കിലും യാത്രപ്പടിയേക്കുറിച്ച് പരാതികൾ ഉണ്ടെങ്കിൽ അത് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തുകയാണ് ശരിയായ വഴി. അങ്ങിനെ വന്ന പരാതികൾ എല്ലാം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പാവം ഉദ്യോഗസ്ഥ നിയമം യാന്ത്രികമായി പിന്തുടർന്നത് മാത്രമാണ് ചില പരാതികൾക്ക് കാരണമായത്. അതും സാഹിത്യ ശത്രുക്കൾക്ക് ആയുധമായി കാണുന്നതിൽ വിഷമം തോന്നുന്നു. പണം പ്രധാനമായ ഒരു സമൂഹത്തിൻ്റെ മൂല്യവ്യവസ്ഥയാണ് ഇതിന് പിറകിൽ. ഒരു പൈസയും വാങ്ങാതെ അനേകം സാഹിത്യ പരിപാടികൾ കേൾക്കാനും പങ്കെടുക്കാനും പോയിട്ടുള്ള ഒരാൾ എന്ന നിലയിലാണ് ഇത് പറയുന്നത്. എനിക്ക് കണക്ക് പറയാൻ അറിഞ്ഞു കൂടാ. ഈ സമൂഹത്തിന് ഞാൻ പറ്റില്ല’ –
എഫ്ബി പോസ്റ്റിൽ സച്ചിദാനന്ദൻ പ്രതികരിച്ചു.

സാഹിത്യ അക്കാദമി സാഹിത്യോൽസവത്തിൽ പ്രസംഗിച്ചതിന് പ്രതിഫലമായി കിട്ടിയത് 2400 രൂപയാണെന്നും പക്ഷെ ടാക്സി ചാർജ്ജായി 3500 രൂപ കൊടുക്കേണ്ടിവന്നു എന്നും ബാലചന്ദ്രൻ ചുള്ളിക്കാട് നേരത്തെ എഫ്ബി പോസ്റ്റിൽ പറഞ്ഞിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )