യുഎഇയില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

യുഎഇയില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

  • അടിയന്തര നിര്‍ദേശങ്ങളുമായി അധികൃതര്‍

അബുദാബി: യുഎഇയില്‍ ചൂട് കാലം വന്നതോടെ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. പൊടി പടലങ്ങള്‍ അടങ്ങിയ അതിവേഗ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

കെട്ടിടങ്ങളില്‍ പൊടിപടലങ്ങല്‍ കയറുന്നത് തടയാന്‍ വാതിലുകളും ജനലുകളും അടയ്ക്കാന്‍ താമസക്കാരോട് ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നവര്‍ വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )