
യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത
- വടക്കുകിഴക്കൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുക
അബുദാബി:ഇന്ന് യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെയും യുഎഇയിൽ മഴ ലഭിച്ചിരുന്നു. വടക്കുകിഴക്കൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുക.

അന്തരീക്ഷം മേഘാവൃതമായിരിക്കും. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്കും മണിക്കൂറിൽ 40 കി.മീ വേഗത്തിൽ കാറ്റ് വീശാനുമുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ദുബൈയിൽ ഇന്നലെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.41 വരെ മഴ പെയ്തിരുന്നു.
