
യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത
- പലയിടത്തും വെള്ളക്കെട്ട്, നദികളിൽ ജലനിരപ്പ് ഉയരുന്നു
അബുദാബി: യു എ ഇയിൽ കനത്ത മഴ തുടരുന്നു. പലയിടത്തും ഇന്നും കനത്ത മഴയ്ക്ക് സാധ്യത എന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളിയുടെ മുന്നറിയിപ്പ്. രാജ്യത്തുടനീളം ഇന്ന് അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലേക്കുള്ള സംവഹന മേഘങ്ങളുടെ രൂപീകരണമാണ് മഴയ്ക്ക് കാരണമാകുന്നത്. രാത്രിയിലും ഞായറാഴ്ച രാവിലെയും അന്തരീക്ഷത്തിൽ ഈർപ്പം നിലനിൽക്കും.ആന്തരിക പ്രദേശങ്ങളിൽ ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അബുദാബിയിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരേയും ദുബായിൽ 38 ഡിഗ്രി സെൽഷ്യസ് വരേയും ഉയർന്നേക്കാം. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തിന്റെ പലഭാഗത്തും സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിക്കുന്നത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും നദികളിൽ ജലനിരപ്പ് ഉയരുകയും ചെയ്തു.
CATEGORIES News