
യുഎഇയിൽ ചൂട് 49.9 ഡിഗ്രിയിലെത്തി
- ചൂടിനിയും കൂടും
ദുബായ്: യുഎഈയിൽ ഈ വർഷം ചൂട് ഏറ്റവും കൂടിയ നിലയിൽ എത്തിനിൽക്കുന്നു.രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായി 49.9 ഡിഗ്രി സെൽഷ്യസ് ഇന്നലെ അൽ ദ്രഫ മേഖലയിലെ മെസയ്റയിൽ രേഖപ്പെടുത്തി. അന്തരീക്ഷ ഊഷ്മാവ് 90 ശതമാനത്തിലേക്ക് ഉയരാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
അതേ സമയം പകലിന്റെ ദൈർഘ്യം 14 മണിക്കൂർ നീളുകയും ചെയ്തു. അടുത്ത മാസമാകുമ്പോഴേക്കും ചൂട് വീണ്ടും കൂടുമെന്നാണ് കരുതുന്നത്. അന്തരീക്ഷ ഊഷ്മാവിലും വർധനയുണ്ടാകും.
വേനൽക്കാലത്ത് വാഹനങ്ങളിലെ തീപിടിത്തം ഉണ്ടാവാറുണ്ട്.അതിനാൽ തന്നെ കടുത്ത ചൂടിൽ വാഹനങ്ങൾ തീപിടിച്ച് നശിച്ചാൽ നഷ്ടപരിഹാരം ഉറപ്പാക്കാൻ ശാമിൽ ഇൻഷുറൻസ് (സമഗ്ര കവറേജ്) നിർബന്ധമാണ്.മഴ, പ്രളയം, കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ പട്ടികയിലാണ് അഗ്നിബാധയും ഉൾപ്പെടുന്നത്.