യുഎഇയിൽ ചൂട് 50 ഡിഗ്രി കടന്നു

യുഎഇയിൽ ചൂട് 50 ഡിഗ്രി കടന്നു

  • പകൽനടത്തം വേണ്ട, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

ദുബായ്:ദുബായിൽ പകൽച്ചൂട് ഉയരുന്ന സാഹചര്യത്തിൽ പുറത്തിറങ്ങിയുള്ള നടത്തം പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു . ആരോഗ്യത്തിനും സുരക്ഷയ്ക്കും പരിഗണന നൽകണമെന്നും ജനങ്ങളോട് മന്ത്രാലയം
അഭ്യർഥിച്ചു.

പകൽ ചൂട് 50 ഡിഗ്രിക്കു മുകളിലെത്തിയ സാഹചര്യത്തിൽ വെയിലത്തുകൂടിയുള്ള നടത്തം ഗുരുതര ആരോഗ്യ പ്രശ്‌ങ്ങൾക്കു കാരണമാകും. അതേ സമയം ചൂടിനൊപ്പം അന്തരീക്ഷത്തിൽ പൊടിയുടെ സാന്നിധ്യവും വളരെ കൂടുതലാണ്. പൊടിക്കാറ്റിൽ അലർജിയ്ക്ക് കാരണമാകുന്ന വസ്തുക്കളും ഉള്ളതിനാൽജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.

കൂടാതെ ഇപ്പോഴത്തെ സാഹചര്യത്തിൽ നിർബന്ധമായും
സൺഗ്ലാസുകൾ ധരിക്കണം. നേത്രരോഗങ്ങൾക്ക് അൾട്രാ വയലറ്റ് രശ്മികൾ കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. പൊടിക്കാറ്റ് ശ്വാസകോശത്തെ
ബാധിക്കാതിരിക്കാൻ മാസ്ക‌ ഉപയോഗിക്കാനും നിർദ്ദേശമുണ്ട്. എൻ95 മാസ്ക‌ ആണ് സർക്കാർനിർദേശിച്ചിരിക്കുന്നത്. തൊണ്ട വേദന, നേത്രരോഗം, ചൊറിച്ചിൽ, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ അലർജികൾക്ക് ഇപ്പോഴത്തെ പൊടിക്കാറ്റ് കാരണമാകും.
എല്ലാ ദിവസവും കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകൾ പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )