
യുഎഇയിൽ വിവിധയിടങ്ങളിൽ മഴ
- മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യത
ദുബായ്:ഇന്ന് യുഎഇയിലെ താപനിലയിൽ കുറവ് രേഖപ്പെടുത്തുമെന്നും വിവിധ സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രാത്രിയിൽ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. നാളെ രാവിലെ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. തീരപ്രദേശ മേഖലകളിൽ താപനില ഏറ്റവും കൂടിയത് 22 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയും ഏറ്റവും കുറഞ്ഞത് 13 മുതൽ 18 ഡി ഗ്രി സെൽഷ്യസ് വരെയും രേഖപ്പെടുത്തും. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ട്.