യുഎഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു

യുഎഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു

  • നേരിട്ട് ജോലിസ്ഥലത്ത് ഹാജരാകേണ്ട അത്യാവശ്യ ജീവനക്കാർ ഒഴികെ ദുബൈ സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും ഈ തീരുമാനം ബാധകമാണ്

ദുബൈ: യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു. രാജ്യത്തെ വിവിധ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത് ഇന്ന് ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് വിദൂര ജോലി അനുവദിച്ചു. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

നേരിട്ട് ജോലിസ്ഥലത്ത് ഹാജരാകേണ്ട അത്യാവശ്യ ജീവനക്കാർ ഒഴികെ ദുബൈ സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും ഈ തീരുമാനം ബാധകമാണ്. മോശം കാലാവസ്ഥാ സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തന്നെ സർക്കാർ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )