
യുഎഇയിൽ ശൈത്യകാല അവധി തുടങ്ങി
- ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ കഴിഞ്ഞ് ജനുവരി 6ന് സ്‌കൂളുകൾ തുറക്കും
അബുദാബി: യുഎഇയിൽ ശൈത്യകാല അവധിക്കായി സ്‌കൂളുകൾ അടച്ചു. ഇന്നു മുതൽ 2025 ജനുവരി 5 വരെ 3 ആഴ്ചത്തേക്കാണ് അവധി സമയം . ഓപൺ ഹൗസ് വിളിച്ച് രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ പഠനം വിലയിരുത്തി.

പഠനം മെച്ചപ്പെടുത്താനും പോരായ്മകൾ പരിഹരിക്കാനുമുള്ള മാർഗനിർദേശങ്ങൾ അധ്യാപകർ നൽകി. ബോർഡ് എക്സാമിന് തയാറെടുക്കുന്ന 10, 12 ക്ലാസുകളിലെ കുട്ടികൾക്ക് ചില സ്കൂളുകളിൽ ഏതാനും ദിവസം കൂടി ക്ലാസുകൾ തുടരും. ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ കഴിഞ്ഞ് ജനുവരി 6ന് സ്‌കൂളുകൾ തുറക്കും
CATEGORIES News
