യുഎസ് യുദ്ധവിമാനം കുവൈറ്റിൽ തകർന്നുവീണു

യുഎസ് യുദ്ധവിമാനം കുവൈറ്റിൽ തകർന്നുവീണു

  • ദൃശ്യങ്ങൾ പുറത്ത്

കുവൈറ്റ് സിറ്റി: അമേരിക്കൻ യുദ്ധവിമാനമായ എഫ്-15 കുവൈറ്റിൽ തകർന്നുവീണതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ്റെ ആക്രമണത്തിൽ തകർന്നതാണോയെന്നതിൽ വ്യക്തതയില്ല. അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്നും വിലയിരുത്തപ്പെടുന്നു.

വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ രക്ഷപെട്ടു. വിമാനം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എംഐഎം-104 പാട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നുള്ള മിസൈലേറ്റാണ് യുദ്ധവിമാനം തകർന്നതെന്നാണ് സൂചന. അതേസമയം സംഭവത്തിൽ അമേരിക്കയുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല. എല്ലാത്തരം കാലാവസ്ഥയിലും ആക്രമണം സാധ്യമാക്കുന്ന യുദ്ധവിമാനം കൂടിയാണ് എഫ്-15.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )