
യുകെജി വിദ്യാർഥിയെ മർദിച്ചെന്ന കേസിൽ അധ്യാപിക പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
- ഇവരെ സ്‌കൂളിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു
തൃശൂർ:എഴുതാൻ മടിച്ചുവെന്ന് ആരോപിച്ച് യുകെജി വിദ്യാർഥിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദിച്ചെന്ന കേസിൽ പ്രതിയായ അധ്യാപിക നെടുപുഴ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.കുരിയച്ചിറ സെൻ്റ് ജോസഫ്‌സ് മോഡൽ ഹയർസെക്കൻഡറി സ്‌കൂൾ കെജി വിഭാഗം അധ്യാപിക സെലിൻ (29)ആണ് നെടുപുഴ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ സെലിനെ ഇടക്കാല ജാമ്യത്തിൽ വിട്ടു. ഇന്ന് വീണ്ടും കോടതിയിൽ ഹാജരാകണമെന്നാണു നിർദേശം.സ്‌കൂളിൽ നിന്ന് ഇവരെ സസ്പെൻഡ് ചെയ്‌തിരുന്നു. ബോർഡിൽ എഴുതിയതു പുസ്‌തകത്തിലേക്കു പകർത്തിയെഴുതാൻ 5 വയസ്സുകാരൻ വൈകിയെന്നാരോപിച്ച് ക്രൂരമായി പരുക്കേൽപ്പിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി.
CATEGORIES News