യുജിസി നെറ്റ് ; അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു

യുജിസി നെറ്റ് ; അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു

  • 2025 ജനുവരി 21-നും 27-നും നടക്കുന്ന പരീക്ഷകൾക്കായുളള അഡ്മിറ്റ് കാർഡുകളാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചത്

ന്യൂഡൽഹി: യുജിസി നെറ്റ് ഡിസംബർ 2024 പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. 2025 ജനുവരി 21-നും 27-നും നടക്കുന്ന പരീക്ഷകൾക്കായുളള അഡ്മിറ്റ് കാർഡുകളാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചത്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ അഡ്മ‌ിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. 85 വിഷയങ്ങളിലായി വിവിധ നഗരങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിത രീതിയിലാണ് പരീക്ഷ നടത്തുന്നത്.

അഡ്മ‌ിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്ന വിധം

1) യുജിസി നെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ്സന്ദർശിക്കുക

2) ഹോംപേജിൽ അഡ്‌മിറ്റ്‌ കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

3) അപ്ലിക്കേഷൻ നമ്പറും പാസ്വേഡും നൽകി ലോഗിൻ ചെയ്യുക

4) സ്ക്രീനിൽ തെളിയുന്ന അഡ്മിറ്റ് കാർഡ് പ്രിന്റ് ഔട്ടെടുത്തു സൂക്ഷിക്കുക

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )